കട്ടപ്പന ഇരട്ടക്കൊലപാതകം: പ്രതികളെ ജയിലിലേക്ക് മാറ്റി
കട്ടപ്പന ഇരട്ടക്കൊലപാതകം: പ്രതികളെ ജയിലിലേക്ക് മാറ്റി

ഇടുക്കി: കട്ടപ്പന ഇരട്ടകൊലപാതക കേസില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിച്ചു. മുഖ്യപ്രതി കട്ടപ്പന പുത്തന്‍പുരയ്ക്കല്‍ നിതീഷ് (രാജേഷ്-31)നെ മുട്ടം ജില്ലാ ജയിലിലേക്കും രണ്ടാം പ്രതി കക്കാട്ടുകട നെല്ലിപ്പള്ളില്‍ വിഷ്ണു വിജയനെ(27) പീരുമേട് സബ് ജയിലിലേക്കും മാറ്റി. പ്രതികളെ ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപും പ്രത്യേക അന്വേഷണ സംഘവും ദിവസങ്ങളോളം ചോദ്യം ചെയ്തു. ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന കേസിലെ മൂന്നാം പ്രതി സുമ(57) യുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇവരുടെ മാനസികനില വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. അതെ സമയം വിഷ്ണുവിന്റെ ജാമ്യാപേക്ഷ കോടതി അടുത്തദിവസം പരിഗണിക്കും
What's Your Reaction?






