കുരിശടികള്‍ കല്ലെറിഞ്ഞ് തകര്‍ത്തയാള്‍ അറസ്റ്റില്‍
കുരിശടികള്‍ കല്ലെറിഞ്ഞ് തകര്‍ത്തയാള്‍ അറസ്റ്റില്‍

ഇടുക്കി: ഹൈറേഞ്ചില്‍ കമ്പംമെട്ട് മുതല്‍ കട്ടപ്പനവരെയുള്ള വിവിധ പള്ളികളുടെ കുരിശടികള്‍ കല്ലെറിഞ്ഞ് തകര്‍ത്ത പുളിയന്‍മല സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന ഡിവൈഎസ്പി പി വി ബേബിയുടെ നേതൃത്വത്തില്‍ കട്ടപ്പന, വണ്ടന്‍മേട്, കമ്പംമെട്ട് പൊലീസ് സംയുക്തമായാണ് പുളിയന്‍മല സ്വദേശിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ മാനസിക വിഭ്രാന്തിയുള്ളയാളാണെന്നും വിവരമുണ്ട്. ചൊവ്വ പുലര്‍ച്ചെ കമ്പംമെട്ടില്‍ നിന്ന് കട്ടപ്പന വരെ ബൈക്കിലെത്തിയാണ് അക്രമം നടത്തിയത്.
കമ്പംമെട്ട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ മൂങ്കിപ്പള്ളത്തെ സെന്റ് മേരീസ്, കൊച്ചറ ജങ്ഷനിലെ സെന്റ് ജോര്‍ജ്, കൊച്ചറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ചേറ്റുകുഴിയിലെ സെന്റ് മേരീസ്, കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ഇടുക്കിക്കവലയിലെ സെന്റ് ഗ്രീഗോറിയോസ്, നരിയമ്പാറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ഇരുപതേക്കറിലെ സെന്റ് മേരീസ് എന്നീ ഓര്‍ത്തഡോക്സ് കുരിശടികള്‍ക്കുനേരെയും പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയുടെ പുളിയന്‍മല, കമ്പനിപ്പനി എന്നിവിടങ്ങളിലെയും പഴയ കൊച്ചറ സെന്റ് ജോസഫ് പള്ളി, ഇരുപതേക്കര്‍ പോര്‍സ്യൂങ്കല കപ്പൂച്ചിന്‍ ആശ്രമം എന്നിവിടങ്ങളിലെയും കുരിശടികള്‍ക്കുനേരെയുമാണ് ആക്രമണം ഉണ്ടായത്.
What's Your Reaction?






