മറയൂരില്‍ ചന്ദന ലേലം: 27.76 കോടിയുടെ വില്‍പ്പന
മറയൂരില്‍ ചന്ദന ലേലം: 27.76 കോടിയുടെ വില്‍പ്പന

ഇടുക്കി: മറയൂര്‍ ചന്ദനലേലത്തില്‍ 27.76 കോടി രൂപയുടെ വില്‍പ്പന. 37ലേറെ ടണ്‍ ചന്ദനം വിറ്റുപോയി. 11 സ്ഥാപനങ്ങള്‍ പങ്കെടുത്തു. 143 ലോട്ടുകളിലായി ആകെ 53 ടണ്‍ ചന്ദനമാണ് ലേലത്തില്‍ ഇണ്ടായിരുന്നത്. 24 കോടി രൂപയുടെ 18 ടണ്‍ ചന്ദനം മൈസൂര്‍ സാന്‍ഡല്‍സ് വാങ്ങി. തൃശൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് 1.2 കോടിയ്ക്കും ജയ്പൂര്‍ ക്ലൗഡ് നയന്‍ ഒരുകോടി രൂപയ്ക്കും ജയ്പൂര്‍ ഹാന്‍ഡി ക്രാഫ്റ്റ് 84 ലക്ഷം രൂപയ്ക്കും ചന്ദനം വാങ്ങി. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയും ലേലത്തില്‍ പങ്കെടുത്തു. ഓരോവര്‍ഷവും ലേലത്തിലൂടെ 100 കോടിയിലധികം രൂപയുടെ ചന്ദന വില്‍ക്കാറുണ്ട്.
What's Your Reaction?






