നഗരസഭാപരിധിയിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനം 

നഗരസഭാപരിധിയിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനം 

Jul 3, 2024 - 22:20
 0
നഗരസഭാപരിധിയിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനം 
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭാപരിധിയിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തിപ്പിക്കാന്‍ ഒടുവില്‍ തീരുമാനം. പ്രവര്‍ത്തനരഹിതമായ ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി തുടങ്ങി. സെന്‍ട്രല്‍ ജങ്ഷന്‍, പള്ളിക്കവല, ഇടശേരി ജങ്ഷന്‍, കെഎസ്ആര്‍ടിസി ജങ്ഷന്‍, ഇരുപതേക്കര്‍, സെന്റ് ജോണ്‍സ് ജങ്ഷന്‍ എന്നിവിടങ്ങളിലെ ലൈറ്റുകള്‍ പ്രവര്‍ത്തന രഹിതമായി കിടക്കുന്നത് ജനങ്ങളെ വലച്ചിരുന്നു. ഏറെ തിരക്ക് അനുഭവപ്പെടുന്ന മേഖലകളിലെ ലൈറ്റ് പ്രവര്‍ത്തിക്കാതായതോടെ കടകളില്‍ നിന്നുള്ള വെളിച്ചം മാത്രമാണ് ആശ്രയം. പള്ളിക്കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ നിത്യാരാധ ചാപ്പലില്‍ മോഷണം നടത്താന്‍ തസ്‌ക്കരന് ഏറേ എളുപ്പമായിരുന്നു. വാര്‍ത്തശ്രദ്ധയില്‍പ്പെട്ടതോടെ കഴിഞ്ഞ കൗണ്‍സില്‍ മീറ്റിംഗില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഹൈമാസ്റ്റ് ലൈറ്റുകള്‍ അടിയന്തിരമായി പ്രകാശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിബി പാറപ്പായില്‍ പറഞ്ഞു.

ലൈറ്റുകള്‍ വര്‍ഷത്തില്‍ ഒന്ന് സര്‍വ്വീസ് നടത്തണമെങ്കിലും കമ്പനികള്‍ തയ്യാറാകാത്തതാണ് കാരണമാകുന്നത്.
ഒരു ലൈറ്റ് മാറണമെങ്കില്‍ 5000 രൂപയാണ് ചിലവ്. 6 ലൈറ്റുകള്‍ അടങ്ങിയ ഹൈമാസ്റ്റ്‌ലൈറ്റുകള്‍ എത്രയും വേഗം പ്രകാശ പൂരിതമാക്കുമെന്നും സിബി പാറപ്പായില്‍ പറഞ്ഞു.
കട്ടപ്പന സെന്റര്‍ ജംഗ്ഷനിലേ ലൈറ്റ് ഇറക്കുന്നതിന് തടസമായി നിന്നിരുന്ന കൊടിമരങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow