വളര്‍ത്തുനായയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിയമ നടപടിക്കൊരുങ്ങി മൃഗ സംരക്ഷണ വിഭാഗം
വളര്‍ത്തുനായയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിയമ നടപടിക്കൊരുങ്ങി മൃഗ സംരക്ഷണ വിഭാഗം

ഇടുക്കി: വളര്‍ത്തു നായയെ പാറയില്‍ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നിയമ നടപടിക്കൊരുങ്ങി ജില്ലാ മൃഗസംരക്ഷണ വിഭാഗം. വെള്ളിയാഴ്ചയാണ്
നെടുംകണ്ടം സന്യാസിയോട സ്വദേശിയായ രാജേഷ് ബന്ധു വീട്ടിലെ വളര്‍ത്തു നായയെ കൊലപ്പെടുത്തിയത്. വളര്‍ത്തു മൃഗത്തെ അതിക്രൂരമായി കൊലപ്പെടുത്തുകയും, വയോധികയായ സ്ത്രീയേ ഉള്‍പ്പടെ മര്‍ദ്ദിക്കുകയും ചെയ്ത പ്രതിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്താത്ത പൊലീസിനെതിരെയും നിയമ നടപടി സ്വീകരിക്കും. അനിമല്‍ ക്രുവല്‍റ്റി ആക്റ്റ് പ്രകാരം അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിലും പൊലീസിലും പരാതി നല്‍കും. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുവാനാണ് മൃഗ സംരക്ഷണ വിഭാഗത്തിന്റെ തീരുമാനം.
What's Your Reaction?






