ചപ്പാത്തിലെ ലോട്ടറിക്കട സാമൂഹിക വിരുദ്ധര്‍ പൊളിച്ച് പെരിയാറില്‍ തള്ളി
ചപ്പാത്തിലെ ലോട്ടറിക്കട സാമൂഹിക വിരുദ്ധര്‍ പൊളിച്ച് പെരിയാറില്‍ തള്ളി

കട്ടപ്പന: അയ്യപ്പന്‍കോവില്‍ ചപ്പാത്തില്‍ സാമൂഹിക വിരുദ്ധര്‍ ലോട്ടറിക്കട പൊളിച്ച് പെരിയാറില്‍ തള്ളിയതായി പരാതി. മുരിപ്പേല്‍ പ്രസാദിന്റെ ലോട്ടറിക്കടയാണ് കഴിഞ്ഞദിവസം രാത്രി നശിപ്പിച്ചത്. ആറുവര്‍ഷമായി ലോട്ടറി വില്‍പ്പന നടത്തിയിരുന്ന കടയാണ് പൊളിച്ച് പെരിയാറില്‍ തള്ളിയത്. ലോട്ടറി വയ്ക്കുന്ന മേശയും കുടയും ഉള്‍പ്പെടെ നശിപ്പിച്ചു. 2018ല്‍ പ്രളയത്തില്‍ പ്രസാദിന്റെ വീടിന് കേടുപാട് സംഭവിച്ചിരുന്നു. നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. ആകെയുള്ള ഉപജീവനമാര്‍ഗമായിരുന്നു ലോട്ടറി വ്യാപാരം. പകല്‍ സമയങ്ങളില്‍ കാല്‍നടയായാണ് ലോട്ടറി വിറ്റിരുന്നത്. ലോട്ടറിക്കട പൊളിച്ചതോടെ പ്രസാദും കുടുംബവും ബുദ്ധിമുട്ടിലായി. ഉപ്പുതറ പൊലീസില്‍ പരാതി നല്‍കി.
What's Your Reaction?






