പൊലീസ് ഡ്രൈവറെ ആക്രമിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍
പൊലീസ് ഡ്രൈവറെ ആക്രമിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍

ഇടുക്കി: വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറെ ആക്രമിച്ച രണ്ടംഗ സംഘം അറസ്റ്റിലായി. പൊലീസ് ഡ്രൈവര്‍ പത്താംമൈല്‍ സ്വദേശി നെടിയകാലായില്‍ അനീഷ്‌കുമാറി(40) നെ വെട്ടിപ്പരിക്കേല്‍പ്പിച്ച മന്നാംങ്കാല സ്വദേശി അത്തിക്കുഴിയില്‍ സന്തോഷ് കുട്ടപ്പന്‍(40), ശല്യമ്പാറ ഓലിക്കല്‍ ലൈജു എല്‍ദോസ്(46) എന്നിവരാണ് പിടിയിലായത്. അനീഷ്‌കുമാര്‍ 200ഏക്കറിലുള്ള ഭാര്യവീട്ടിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ പ്രതികളുടെ വാഹനവുമായി തട്ടിയതിനെച്ചൊല്ലി വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ അനീഷിനെതിരെ അസഭ്യവര്‍ഷം നടത്തി കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അനീഷ്‌കുമാര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. കൈയില്‍ 12 തുന്നലുണ്ട്.
What's Your Reaction?






