ഹര്‍ത്താല്‍ തോട്ടം മേഖലയില്‍ പൂര്‍ണം
ഹര്‍ത്താല്‍ തോട്ടം മേഖലയില്‍ പൂര്‍ണം

ഇടുക്കി: ജില്ലയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തോട്ടം മേഖലയില്‍ പൂര്‍ണം. വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തി. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ തടഞ്ഞു.
കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മെഡിക്കല്‍ സ്റ്റോറുകള്‍ തുറന്നുപ്രവര്‍ത്തിച്ചു. പ്രധാന പാതകളെല്ലാം വിജനമായിരുന്നു. മലയോര ഹൈവേ നിര്‍മാണവും മുടക്കമില്ലാതെ നടന്നു. തോട്ടം, കാര്‍ഷിക മേഖലകള്‍ ഹര്‍ത്താലിനെ പിന്തുണച്ചു. വാഗമണ്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ തിരക്ക് കുറവായിരുന്നെങ്കിലും സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല. കടകള്‍ അടഞ്ഞുകിടന്നതോടെ ശബരിമല തീര്‍ഥാടകര്‍ക്ക് നേരിയ ബുദ്ധിമുട്ടുണ്ടായി.
What's Your Reaction?






