ലോവര്‍ക്യാമ്പില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് ഗ്രാമ്പി സ്വദേശി മരിച്ചു
ലോവര്‍ക്യാമ്പില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് ഗ്രാമ്പി സ്വദേശി മരിച്ചു

ഇടുക്കി: തമിഴ്‌നാട് ലോവര്‍ക്യാമ്പില്‍ സ്‌കൂട്ടറും ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സ്‌കൂട്ടര്‍ സഞ്ചരിച്ച വണ്ടിപ്പെരിയാര്‍ ഗ്രാമ്പി ഒമ്പത്മുറി സ്വദേശി പരലോകമാണിക്യം(കുട്ടപ്പന്‍ 55) ആണ് മരിച്ചത്. സ്‌കൂള്‍ ഓടിച്ചിരുന്ന വിനോദിനെ(41) ഗുരുതര പരിക്കുകളോടെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സംഭവം. തമിഴ്‌നാട്ടില്‍ പോയി തിരികെ കുമളിയിലേക്ക് മടങ്ങുകയായിരുന്നു സ്‌കൂട്ടര്‍ യാത്രികര്‍. തമിഴ്‌നാട് ചെന്നൈ സ്വദേശികളായ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ ടയര്‍ പഞ്ചറായി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പരലോകമാണിക്യം സംഭവസ്ഥലത്ത് മരിച്ചു.
What's Your Reaction?






