യുഡിഎഫ് നേതൃയോഗങ്ങള്‍ വ്യാഴാഴ്ച മുതല്‍
യുഡിഎഫ് നേതൃയോഗങ്ങള്‍ വ്യാഴാഴ്ച മുതല്‍

ഇടുക്കി: ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് അസംബ്ലി നിയോജക മണ്ഡലങ്ങളിലെ നേതൃയോഗങ്ങള്‍ നാളെ ആരംഭിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴിയും കണ്‍വീനര്‍ പ്രൊഫ. എം ജെ ജേക്കബും അറിയിച്ചു. വ്യാഴാഴ്ച്ച രാവിലെ 10.30 ന് ഇടുക്കിയിലും ഉച്ചകഴിഞ്ഞ് 2.30 ന് ദേവികുളത്തും, വെള്ളിയാഴ്ച്ച രാവിലെ 10.30 ന് കോതമംഗലത്തും, ശനിയാഴ്ച്ച രാവിലെ 10.30 ന് തൊടുപുഴയിലും ഉച്ചകഴിഞ്ഞ് 3.30 ന് മുവാറ്റുപുഴയിലും, ഞായറാഴ്ച്ച രാവിലെ 10.30 ന് ഉടുമ്പന്‍ചോലയിലും, ഉച്ചകഴിഞ്ഞ് 2.30 ന് പീരുമേട്ടിലും നേതൃയോഗങ്ങള്‍ ചേരും. യോഗത്തില്‍ യു ഡി എഫ് പഞ്ചായത്ത് മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, .മേല്‍ കമ്മിറ്റി ഭാരവാഹികള്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, സഹകരണ ബാങ്ക് ഭരണ സമിധി അംഗങ്ങള്‍, പോഷക സംഘടനകളുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ രൂപരേഖ നേതൃയോഗങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നവര്‍ അറിയിച്ചു.
What's Your Reaction?






