അണക്കര ചക്കുപള്ളത്ത് മരശിഖരം ഒടിഞ്ഞുവീണ് തൊഴിലാളി സ്ത്രീ മരിച്ചു
അണക്കര ചക്കുപള്ളത്ത് മരശിഖരം ഒടിഞ്ഞുവീണ് തൊഴിലാളി സ്ത്രീ മരിച്ചു

ഇടുക്കി: അണക്കര ചക്കുപള്ളത്ത് തോട്ടത്തില്‍ ജോലിക്കിടെ മരശിഖരം ഒടിഞ്ഞുവീണ് തൊഴിലാളി സ്ത്രീ മരിച്ചു. കമ്പം ഗൂഡല്ലൂര്‍ സ്വദേശിനി സുധ(50) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു. ചക്കുപള്ളത്തെ എസ്ടിബി എസ്റ്റേറ്റിലാണ് അപകടം. ശക്തമായ കാറ്റില്‍ മരശിഖരം ഒടിഞ്ഞ് സുധയുടെ ദേഹത്ത് പതിക്കുകയായിരുന്നു. മൃതദേഹം വണ്ടന്‍മേട് സിഎച്ച്‌സിയിലെ മോര്‍ച്ചറിയില്‍. പരിക്കേറ്റയാളെ കമ്പത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






