മരിയാപുരം സെന്റ് മേരീസ് സ്‌കൂള്‍ സുവര്‍ണജൂബിലി നിറവില്‍
മരിയാപുരം സെന്റ് മേരീസ് സ്‌കൂള്‍ സുവര്‍ണജൂബിലി നിറവില്‍
ഇടുക്കി: മരിയാപുരം സെന്റ് മേരീസ് സ്‌കൂള്‍ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ 17ന് നടക്കും. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സ്‌കൂളിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍വവിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. മാര്‍ ജോര്‍ജ് പൂന്നക്കോട്ടില്‍ പൊതുസമ്മേളനവും സുവര്‍ണജൂബിലി സ്മാരകങ്ങള്‍ മന്ത്രി റോഷി അഗസ്റ്റിനും എഐ ഡിജിറ്റല്‍ ക്ലാസ് ഡീന്‍ കുര്യാക്കോസ് എംപിയും ഉദ്ഘാടനം ചെയ്യും. 17ന് രാവിലെ ഒമ്പതിന് കൃതജ്ഞതാബലി, ഉച്ചകഴിഞ്ഞ് 2ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷനാകും. ഡോ. ജോര്‍ജ് തകടിയേല്‍ ജൂബിലി സന്ദേശവും മോണ്‍. ജോസ് കരിവേലിക്കല്‍ അനുഗ്രഹ പ്രഭാഷണവും മോണ്‍. അബ്രഹാം പുറയാറ്റ് ആദരിക്കലും മോണ്‍. ജോസ് നരിതൂക്കില്‍ അവാര്‍ഡ് വിതരണവും നിര്‍വഹിക്കും. എന്‍ഡോവ്‌മെന്റ് വിതരണം ഫാ. തോമസ് ആനിക്കുഴിക്കാട്ടില്‍ നടത്തും. വാര്‍ത്താസമ്മേളനത്തില്‍ റോബര്‍ട്ട്, എബി എബ്രഹാം, സജി മാത്യൂ, തങ്കച്ചന്‍ വേമ്പാനി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?