വ്യാജ പട്ടയം തയ്യാറാക്കി സര്‍ക്കാര്‍ ഭൂമി മറിച്ചുവിറ്റ തഹസില്‍ദാര്‍ക്ക് തടവുശിക്ഷ

ഇടുക്കി: മൂന്നാര്‍ കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജിലെ 36 സെന്റ് സര്‍ക്കാര്‍ ഭൂമി വ്യാജപട്ടയം തയ്യാറാക്കി പതിച്ചുനല്‍കിയ കേസില്‍ ദേവികുളം മുന്‍ അഡീഷണല്‍ തഹസില്‍ദാര്‍ വി സി രാമന്‍കുട്ടിക്ക് 4 വര്‍ഷം തടവും 36,000 രൂപയും ശിക്ഷ. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി എന്‍.വി. രാജുവിന്റേതാണ് വിധി. അഴിമതി നിരോധനം, ക്രിമിനല്‍ നടപടികളിലുമാണ് ശിക്ഷ. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇടുക്കി യൂണിറ്റ് രജിസ്റ്റര്‍ ചെയ്തതാണ് കേസ്.
ദേവികുളം തഹസില്‍ദാറായിരുന്ന രാമന്‍കുട്ടി വ്യാജരേഖകള്‍ ചമച്ച് പട്ടയം നിര്‍മിച്ചുവെന്നാണ് പരാതി. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഇടുക്കി യൂണിറ്റ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തുകയും രാമന്‍കുട്ടിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കേസില്‍ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കി. 2001-02ലാണ് സംഭവം. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസംകൂടി തടവ് അനുഭവിക്കണം.
What's Your Reaction?






