ചക്കുപള്ളം സര്‍വീസ് സഹകരണ ബാങ്ക് അണക്കര ശാഖ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു
ചക്കുപള്ളം സര്‍വീസ് സഹകരണ ബാങ്ക് അണക്കര ശാഖ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇടുക്കി: ചക്കുപള്ളം സര്‍വീസ് സഹകരണ ബാങ്ക് അണക്കര ശാഖയുടെ പുതിയ ഓഫീസ് ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സഹകരണ മേഖലയ്ക്ക് മാതൃകയാണ് കേരളത്തിന്റെ സഹകരണ പ്രസ്ഥാനങ്ങളെന്നും കാര്‍ഷിക വ്യാവസായിക മേഖലകള്‍ക്ക് സഹകരണ ബാങ്കുകള്‍ നല്‍കുന്ന പിന്തുണ എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ ലോക്കര്‍ ഉദ്ഘാടനം ചെയ്തു. ക്യാഷ് കൗണ്ടര്‍ ഉദ്ഘാടനം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ആര്‍ നൈനു തോമസും പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്‍സല്‍ പുതുമനയും ചേര്‍ന്ന് നിര്‍വഹിച്ചു. സ്ഥിരനിക്ഷേപ സമാഹരണം നിക്ഷേപ അസിസ്റ്റന്റ് രജിസ്ട്രാര്‍ മോന്‍സി ജയ്ക്കബും സേവിങ്‌സ് നിക്ഷേപ സമാഹരണം അസിസ്റ്റന്റ് ഡയറക്ടര്‍ യു അബ്ദുല്‍ റഷീദും സ്വീകരിച്ചു. സഹകാരികളില്‍ നിന്ന് തെരഞ്ഞെടുത്ത മികച്ച ക്ഷീര കര്‍ഷകന്‍ ജോയി കുത്തതയില്‍, സാബു കെ ആര്‍ കൊട്ടാരത്തില്‍, അരവിന്ദാക്ഷന്‍ വേളൂര്‍ വെട്ടത്ത,് വിനോദസഞ്ചാര സംരംഭകന്‍ വി സി വര്‍ഗീസ്, വനിതാ സംരംഭക സുജ പെരുമ്പള്ളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബാങ്ക് പ്രസിഡന്റ്് ജയചന്ദ്രന്‍ കീഴ്‌വാറ്റ് അധ്യക്ഷനായി. ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് അഡ്വ. ഇ എം ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. മലനാട് സഹകരണ ബാങ്ക് പ്രസിഡന്റ് സിറിയക് തോമസ്, ഡീലേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി ആര്‍ അയ്യപ്പന്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ്, ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനാ ഭാരവാഹികള്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. അണക്കര ചര്‍ച്ച് റോഡില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബാങ്ക് പെട്രോള്‍ പമ്പിനുസമീപത്തെ മാക്കല്‍ ബില്‍ഡിങ്ങിലേക്കാണ് മാറ്റി പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
What's Your Reaction?






