കുമളി സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലീജിയന്‍ കുടുംബമേളയും ഓണാഘോഷവും നടത്തി
കുമളി സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലീജിയന്‍ കുടുംബമേളയും ഓണാഘോഷവും നടത്തി

ഇടുക്കി: കുമളി സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലീജിയന്‍ കുടുംബമേളയും ഓണാഘോഷവും നടത്തി. റോസാപ്പൂണ്ടം ലീജിയന്‍ ഓഫീസ് ഹാളില്‍ പ്രസിഡന്റ് ക്യാപ്റ്റന്‍ ഒ ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. മാവേലി മന്നനെ വരവേറ്റും അത്തപ്പൂക്കളമിട്ടും തിരുവാതിരക്ക് ചുവടുവെച്ചും വിഭവസമൃദ്ധമായ സദ്യ ഒരുക്കിയുമാണ് അംഗങ്ങള്‍ ഓണം ആഘോഷിച്ചത്. ലീജിയന്‍ കുടുംബാംഗങ്ങളായ സ്ത്രീകള്‍ ചേര്‍ന്നൊരുക്കിയ ഭീമന്‍ അത്തപ്പൂക്കളം ശ്രദ്ധേയമായി. തോട്ടം മേഖലയില്‍ നിന്ന് കഠിനാധ്വാനത്തിലൂടെ എംബിബിഎസ് നേടിയ ചെങ്കര സ്വദേശി രേഷ്മ രാജേന്ദ്രനെ യോഗത്തില്‍ അനുമോദിച്ചു. അഡ്വ. ജയന്‍ ജോസഫ്, ജോയ് ഇരുമേട, എം എസ് നൗഷാദ്, ജിജി പടിയറ, മിനി ജയന്‍ എന്നിവര്‍ സംസാരിച്ചു. വി സി ചെറിയാന്‍, രാജു ഇടക്കര, ഡോണ്‍ മാത്യു, രാജശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു
What's Your Reaction?






