മുണ്ടക്കൈ ദുരന്തത്തില്‍ അനുശോചനമറിയിച്ച് ജോയിയും കുടുംബവും 

മുണ്ടക്കൈ ദുരന്തത്തില്‍ അനുശോചനമറിയിച്ച് ജോയിയും കുടുംബവും 

Aug 7, 2024 - 00:05
 0
മുണ്ടക്കൈ ദുരന്തത്തില്‍ അനുശോചനമറിയിച്ച് ജോയിയും കുടുംബവും 
This is the title of the web page

ഇടുക്കി: വയനാട് മുണ്ടക്കൈയിലെ ദുരന്തത്തില്‍ അനുശോചനമറിയിച്ച് വണ്ടിപ്പെരിയാര്‍ സ്വദേശികളായ ഒരു കുടുംബം. 5 വര്‍ഷത്തെ വയനാട് മുണ്ടക്കൈ നിവാസികളുടെ സ്‌നേഹ സ്മരണകള്‍ എച്ച്.സി.എനുമായി പങ്കുവയ്ക്കുകയാണ് പുതുവല്‍ സ്വദേശികളായ ജോയി തോമസും ഭാര്യ ലിസിയും. 1993-ലാണ് കാഞ്ഞിരപ്പള്ളി സ്വദേശിയുടെ സ്വകാര്യ ഏലതോട്ടത്തില്‍ സൂപ്പര്‍വൈസറയാി ജോയിയും കുടുംബവും വയനാട് മുണ്ടക്കൈയില്‍ എത്തുന്നത്. ഇവിടെ 5 വര്‍ഷം ജോലി ചെയ്തശേഷമാണ് ജോയിയും കുടുംബവും തിരികെ വണ്ടിപ്പെരിയാറിലെത്തുന്നത്. അന്യനാട്ടില്‍ നിന്നും ജോലി തേടിയെത്തിയ തങ്ങള്‍ക്ക് മുണ്ട ക്കൈ നിവാസികള്‍ നല്‍കിയ സ്‌നേഹത്തെക്കുറിച്ചും തങ്ങളെ ജീവന് തുല്യം സ്‌നേഹിച്ചവരുടെ വിയോഗത്തിലെ വേര്‍പാടിനെക്കുറിച്ചുമാണ് ജോയിച്ചേട്ടന്‍ പറയുന്നത്. അഞ്ചുവര്‍ഷക്കാലത്തെ മറക്കാനാവാത്ത സ്‌നേഹബന്ധങ്ങള്‍ ആണ് ഈ ദുരന്തത്തില്‍ മണ്‍മറഞ്ഞുപോയവര്‍ തങ്ങള്‍ക്ക് നല്‍കിയതെന്ന് ലിസി പറഞ്ഞു. തങ്ങളുടെ ഇളയ മകളുടെ ജനനവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന സമയം മുണ്ടക്കൈ നിവാസികള്‍ ഭക്ഷണം നല്‍കിയതിന്റെ  ഓര്‍മകളാണ് ഈ ദുരന്തമുഖത്തിലും ഇവര്‍ അനുസ്മരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow