ശാന്തിഗ്രാം ഗാന്ധിജി സ്‌കൂളിന് പുതിയ കെട്ടിടം: എം എം മണി എംഎല്‍എ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു
ശാന്തിഗ്രാം ഗാന്ധിജി സ്‌കൂളിന് പുതിയ കെട്ടിടം: എം എം മണി എംഎല്‍എ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു
ഇടുക്കി: ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം എം എം മണി എംഎല്‍എ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ഷൈന്‍ ജോസഫ് അധ്യക്ഷനായി. എസ്പിസി ജില്ലാതല ക്വിസ് മത്സരത്തില്‍ ജേതാക്കളായ ഗാന്ധിജി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും എംഎല്‍എ സമ്മാനിച്ചു. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ലാലച്ചന്‍ വെള്ളക്കട, എസ്എംസി ചെയര്‍മാന്‍ എന്‍ ആര്‍ അജയന്‍, പിടിഎ വൈസ് പ്രസിഡന്റ് സജിദാസ് മോഹന്‍, എസ്എംഡിസി ചെയര്‍മാന്‍ പി ബി ഷാജി, ബിബി അഞ്ചാനി, സീനിയര്‍ അസിസ്റ്റന്റ് കെ എസ് ഉഷ, ബ്ലോക്ക് പഞ്ചായത്ത് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ദീപ എന്നിവര്‍ സംസാരിച്ചു. കിഫ്ബിയിലൂടെ അനുവദിച്ച 3.9 കോടി രൂപ മുതല്‍മുടക്കില്‍ 1136.3 ചതുരശ്ര അടിയില്‍ മൂന്ന് നിലകളുള്ള അക്കാദമിക് ബ്ലോക്കാണ് നിര്‍മിക്കുന്നത്.
What's Your Reaction?

