ആര്‍ദ്ര കേരളം പുരസ്‌കാരം നേടി ഇടുക്കി ജില്ലാ പഞ്ചായത്ത്
ആര്‍ദ്ര കേരളം പുരസ്‌കാരം നേടി ഇടുക്കി ജില്ലാ പഞ്ചായത്ത്
ഇടുക്കി: ആര്‍ദ്ര കേരളം പുരസ്‌കാരം കരസ്ഥമാക്കി ഇടുക്കി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ നടപ്പാക്കിയ പദ്ധതികള്‍, ശുചിത്വം, കുടിവെള്ള മേഖലകളിലെ പദ്ധതികള്‍, കളിക്കളങ്ങള്‍, ടര്‍ഫ് കോര്‍ട്ടുകള്‍, ടേക്ക് എ ബ്രേക്ക് എന്നീ മേഖലകളിലെ പദ്ധതികള്‍ എല്ലാം നേട്ടത്തിനായി പരിഗണിച്ചു. 10 ലക്ഷം രൂപയും, മൊമന്റോയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ആരോഗ്യ വകുപ്പ് മന്ത്രിയില്‍നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ആരോഗ്യ വിദ്യാഭ്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. മാതൃവന്ദനം, ഗര്‍ഭിണി പരിരക്ഷ, ആയുരാരോഗ്യം, വൃദ്ധജനങ്ങള്‍ക്കുള്ള മരുന്ന്, സ്ത്രീശക്തി-സ്ത്രീകള്‍ക്കുള്ള മരുന്ന്, പാലിയേറ്റീവ് ഹോസ്പിറ്റല്‍ പാറേമാവ്, സ്‌പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍ തൊടുപുഴ തുടങ്ങി ആയുര്‍വേദ രംഗത്തെ നവീന പദ്ധതികളും, സ്‌കൂളുകളില്‍ ശുചിത്വമേഖലയിലെ ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച ശുചിമുറി കെട്ടിടങ്ങള്‍, പൊതുസ്ഥലങ്ങളില്‍ നിര്‍മിച്ച പബ്ലിക് ടോയ്‌ലെറ്റുകള്‍, ടേക്ക് എ ബ്രേക്ക് പദ്ധതികള്‍, പൊതു കുടിവെള്ള പദ്ധതികള്‍, സ്‌കൂള്‍ ഗ്രൗണ്ടുകള്‍, ടര്‍ഫ് കോര്‍ട്ടുകള്‍ തുടങ്ങി ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ വിവിധങ്ങളായ പദ്ധതികള്‍ എന്നിവ വിലയിരുത്തി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീര്‍ണാക്കുന്നേല്‍, വൈസ് പ്രസിഡന്റ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജി സത്യന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

