ഇടുക്കി മൂന്ന് ചെയ്‌നില്‍ പട്ടയം നല്‍കാനുള്ള നടപടി അനിശ്വിതത്വത്തില്‍
ഇടുക്കി മൂന്ന് ചെയ്‌നില്‍ പട്ടയം നല്‍കാനുള്ള നടപടി അനിശ്വിതത്വത്തില്‍

ഇടുക്കി: ഇടുക്കി പദ്ധതിക്കായി കുടിയൊഴിപ്പിച്ച മൂന്ന് ചെയ്‌നില്‍ പട്ടയം നല്‍കാനുള്ള നടപടികള്‍ അനിശ്ചിതത്വത്തില്‍. കെഎസ് ഈ ബി രണ്ടുമാസം മുമ്പ് തുടങ്ങിയ സര്‍വ്വേ പ്രകാരം പുതിയ ജണ്ഡ സ്ഥാപിക്കാനുള്ള നടപടിക്കെതിരെ എതിര്‍പ്പുമായി കര്‍ഷകര്‍ രംഗത്തെത്തി. പുതിയ സര്‍വ്വേ പ്രകാരം പഴയ ജണ്ഡയില്‍ നിന്നും ഏഴു മുതല്‍ 15 മീറ്റര്‍ വരെ കര്‍ഷകരുടെ ഭൂമിയുടെ ഉള്ളിലേക്ക് കയറിയാണ് പുതിയ ജണ്ഡ പണിയുന്നത് എന്നും, വ്യക്തമായ മാപ്പും രേഖയും കൈവശം ഇല്ലാതെയാണ് ഉദ്യോഗസ്ഥര്‍ സര്‍വ്വേ നടത്തുന്നതെന്നുമാണ് കര്‍ഷകരുടെ പരാതി.
ഇടുക്കി പദ്ധതിക്കായി കുടിയൊഴിപ്പിച്ച ശേഷം ജലാശയത്തിന്റെ അതിര്‍ത്തി നിശ്ചയിച്ച് 1974 -75 കാലത്ത് വൈദ്യൂതി വകുപ്പ് ജണ്ഡ സ്ഥാപിച്ചിരുന്നു. ഇതിനു ശേഷമുള്ള ഭൂമി അന്നുമുതല്‍ കര്‍ഷകരുടെ കൈവശമാണ്. എന്നാല്‍ പുതിയ സര്‍വേ പ്രകാരം പഴയ ജണ്ഡയില്‍ നിന്നും ഏഴു മുതല്‍ 15 മീറ്റര്‍ വരെ കര്‍ഷകരുടെ ഭൂമിയുടെ ഉള്ളിലേക്ക് കയറിയാണ് പുതിയ ജണ്ഡ പണിയുന്നത്. ഇത് കര്‍ഷകര്‍ ചോദ്യം ചെയ്യുന്നതാണ് തര്‍ക്കത്തിനും, തുടര്‍ന്നുള്ള നടപടികള്‍ക്കും തടസമാകുന്നത്. ഇടുക്കി പദ്ധതിക്കു വേണ്ടി വിട്ടുകൊടുത്ത ശേഷം കര്‍ഷകനായ തോണിത്തടി ചെമ്പന്‍കുളം സി. ജി. ബാബുവിന് ജണ്ഡക്കു മുകളില്‍ ഒരേക്കല്‍ ഇരുപതു സെന്റ് സ്ഥലമുണ്ട്.. ഇതിന്റെ രേഖകളും ബാബുവിന്റെ പക്കലുണ്ട്. .പട്ടയ അപേക്ഷ പ്രകാരം പുതിയ സര്‍വേ സംഘം സ്ഥലം അളന്നപ്പോള്‍ ഒരേക്കര്‍ 10 സെന്റ് കെ എസ് ഇ ബി.യുടേതായി. ബാബുവിന് സ്ഥലം, 10 സെന്റായി ചുരുങ്ങുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തിനുള്ളില്‍ ജണ്ഡ സ്ഥാപിക്കുന്നത് തടയുകയും, ബാബു കട്ടപ്പന മുന്‍സിഫ് കോടതിയെ സമീപിക്കുകയും ചെയ്തു.രേഖകള്‍ പരിശോധിച്ച കോടതി ഒരേക്കര്‍ 20 സെന്റ് സ്ഥലം ഉണ്ടെന്നു കണ്ടെത്തി. ഇത്രയും സ്ഥലം അളന്നു തിരിച്ചു നല്‍കാനും, ഇതിന് ശേഷം ജണ്ഡ സ്ഥാപിക്കാനും വൈദ്യൂതി വകുപ്പിന് കോടതി നിര്‍ദ്ദേശം നല്‍കി.വഴി , വെള്ളം തുടങ്ങിയ ഭൗതീക സൗകര്യം കണക്കിലെടുത്ത് ആളുകള്‍ വീടുവച്ചു താമസിക്കുന്നത് മൂന്നു ചെയിനിലാണ്. വീട് ഉള്‍പ്പെടുന്ന ഭൂമിക്ക് പട്ടയം വേണമെന്ന കര്‍ഷകരുടെ ആവശ്യം പരിഗണിച്ചാണ് ഇപ്പോള്‍ പട്ടയം നല്‍കാന്‍ പുതിയ സര്‍വേയും, ജണ്ഡ സ്ഥാപിക്കലും തുടങ്ങിയത്. തര്‍ക്കമില്ലാത്ത സ്ഥലങ്ങളില്‍ സര്‍വേ തുടരുന്നുണ്ട്. എന്നാല്‍ മൂന്നു ചെയിനില്‍ മുഴുവന്‍ സര്‍വേ പൂര്‍ത്തിയാക്കിയാലേ പട്ടയം നല്‍കാന്‍ കഴിയൂ. ജല വൈദ്യൂത പദ്ധതിയുടെ പരമാവധി സംഭരണ ശേഷിക്കു മുകളില്‍ സ്ഥാപിച്ച ജണ്ഡക്കു ശേഷമുള്ള ഭൂമിക്ക്പട്ടയം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അനാവശ്യമായി കെ.എസ്.ഇ. ബി. തര്‍ക്കമുണ്ടാക്കുന്നത് പട്ടയം നിഷേധിക്കാനാണെന്നും കര്‍ഷകരും, കര്‍ഷക സംഘടനകളും ആരോപിക്കുന്നു
What's Your Reaction?






