താലൂക്ക് ആശുപത്രിയിൽ ചെളിവെള്ളം കയറുന്നതോടെ ഒ പി യുടെ അടക്കം പ്രവർത്തനം താറുമാറാകുന്നു
താലൂക്ക് ആശുപത്രിയിൽ ചെളിവെള്ളം കയറുന്നതോടെ ഒ പി യുടെ അടക്കം പ്രവർത്തനം താറുമാറാകുന്നു

ഇടുക്കി: കട്ടപ്പന നഗര സഭയുടെ കീഴിലുള്ള താലൂക്ക് ആശുപത്രിയിൽ മഴയത്ത് ചെളിവെള്ളം ഒലിച്ചു കയറുന്നതോടെ ഒ പി യുടെ അടക്കം പ്രവർത്തനം താറുമാറാകുന്നു. മഴവെള്ളം ഒഴുകിപ്പോകാൻ ഡ്രെയിനേജുകൾ നിർമിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. നഗരസഭ കൗൺസിലിൽ അടക്കം വിഷയം ഉന്നയിച്ചെങ്കിലും കെട്ടിടം നിർമിച്ച പൊതുമരാമത്ത് വകുപ്പിനേ പഴിചാരുകയാണ് നഗരസഭ. പ്രതിസന്ധി കണക്കിലെടുത്ത് അടിയന്തര പരിഹാരം കാണാൻ നഗരസഭ തയ്യാറാകണം എന്നാണ് പ്രതിപക്ഷ അംഗങ്ങൾ പറയുന്നത്. വിഷയം പരിഹരിക്കാത്ത പക്ഷം കാലവർഷം ആകുന്നതോടെ വലിയ പ്രതിസന്ധിയാവും താലൂക്ക് ആശുപത്രി നേരിടേണ്ടി വരിക.
What's Your Reaction?






