കമ്പത്ത് കാറിനുള്ളില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി
കമ്പത്ത് കാറിനുള്ളില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: തമിഴ്‌നാട് കമ്പത്ത് മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കമ്പം- കമ്പംമെട്ട് സംസ്ഥാനപാതയോട് ചേര്‍ന്ന് സ്വകാര്യ ഭൂമിയില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാവിലെ ജോലിയ്ക്കായി എത്തിയ തൊഴിലാളികളാണ് കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കിടക്കുന്നത് കണ്ടത്.
വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ജോര്‍ജ് പി സ്‌കറിയ (60) , ഭാര്യ മേഴ്‌സി (58) മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ നാടുവിട്ടതാകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാകത്താനം പൊലീസ് മിസിങ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. കമ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






