കുമളി പഞ്ചായത്തിലെ വെള്ളാരംകുന്നില്‍ സന്ദര്‍ശനം നടത്തി കൃഷി മന്ത്രി പി പ്രസാദ്
കുമളി പഞ്ചായത്തിലെ വെള്ളാരംകുന്നില്‍ സന്ദര്‍ശനം നടത്തി കൃഷി മന്ത്രി പി പ്രസാദ്

ഇടുക്കി: കടുത്ത വേനലില്‍ വ്യാപക കൃഷി നാശം സംഭവിച്ച കുമളി പഞ്ചായത്തിലെ വെള്ളാരംകുന്നില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് സന്ദര്‍ശനം നടത്തി. 1986-ലെ കടുത്ത വരള്‍ച്ചയ്ക്ക് ശേഷമാണ് കൊടും വേനലില്‍ സംസ്ഥാനത്തുണ്ടായ വ്യാപക കൃഷി നാശത്തിനൊപ്പമാണ് ഇടുക്കി ജില്ലയിലും വലിയ തോതില്‍ കൃഷി നാശം സംഭവിച്ചത്. കടുത്ത വേനല്‍ ചൂടില്‍ ജില്ലയ്ക്ക് തിരിച്ചടി നേരിട്ടത് ഏലം കൃഷി മേഖലയിലായിരുന്നു. ജില്ലയില്‍ ഉണ്ടായ കൃഷി നാശനഷ്ടങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ജില്ലയില്‍ എത്തിയതിന്റെ ഭാഗമായാണ് വെള്ളാരംകുന്നിലും സന്ദര്‍ശനം നടത്തിയത്. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന പ്രകാരം ഉള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുവാന്‍ തക്ക നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ ജില്ലാ പഞ്ചായത്തംഗം രാരിച്ചന്‍ നീറണാകുന്നേല്‍ കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സന്ദര്‍ശന വേളയില്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
What's Your Reaction?






