എല്‍ഡിഎഫ് അവിശ്വാസം പാസായി: കരുണാപുരത്ത് യുഡിഎഫ് 'ക്ലീന്‍ ബൗള്‍ഡ് ': വൈസ് പ്രസിഡന്റും പുറത്ത്
എല്‍ഡിഎഫ് അവിശ്വാസം പാസായി: കരുണാപുരത്ത് യുഡിഎഫ് 'ക്ലീന്‍ ബൗള്‍ഡ് ': വൈസ് പ്രസിഡന്റും പുറത്ത്

ഇടുക്കി: കരുണാപുരം പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിക്കെതിരെയും വൈസ് പ്രസിഡന്റിനെതിരെയും എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയങ്ങള്‍ പാസായി. 16-ാം വാര്‍ഡ് മെമ്പറും യുഡിഎഫ് അംഗമായ ശോഭനാമ്മ ഗോപിനാഥ് എല്‍ഡിഎഫ് പ്രമേയങ്ങളെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. ഇതോടെ 9 വോട്ടുകളോടെ പ്രമേയം പാസായി. യുഡിഎഫ് ഭരണസമിതി സ്വജനപക്ഷപാത നിലപാട് സ്വീകരിക്കുകയാണെന്നും കെടുകാര്യസ്ഥതയും ഏകാധിപത്യ നടപടിയും മൂലം വികസനം നടക്കുന്നില്ലെന്നും ആരോപിച്ചാണ് കഴിഞ്ഞ 11നാണ് നോട്ടീസ് നല്‍കിയത്.
തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും എട്ടുവീതം സീറ്റുകളാണ് ലഭിച്ചത്. ആറാം വാര്‍ഡില്‍ നിന്ന് ജയിച്ച ബിഡിജെഎസ് സ്വതന്ത്രന്‍ പി ആര്‍ ബിനു ഭരണസമിതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിന് ഭരണം ലഭിച്ചു. പ്രസിഡന്റായി വിന്‍സി വാവച്ചനും വൈസ് പ്രസിഡന്റായി കെ ടി സാലിയും ചുമതലയേറ്റു. ഏഴുമാസത്തിന് ശേഷം പി ആര്‍ ബിനുവിനൊപ്പം േചര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ എല്‍ഡിഎഫിനെതിരെ അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസായതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. തുടര്‍ന്ന് യുഡിഎഫ് അധികാരത്തിലെത്തി. തുടര്‍ന്ന് മിനി പ്രിന്‍സ് പ്രസിഡന്റും പി ആര്‍ ബിനു വൈസ് പ്രസിഡന്റുമായി
What's Your Reaction?






