യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു: മൂന്നാര്‍ നല്ലതണ്ണി സ്വദേശി പിടിയില്‍
യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു: മൂന്നാര്‍ നല്ലതണ്ണി സ്വദേശി പിടിയില്‍

ഇടുക്കി: മൂന്നാര്‍ നല്ലതണ്ണിയില്‍ യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കമ്പ്യൂട്ടര്‍ സെന്റര്‍ ഉടമയെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നല്ലതണ്ണി എസ്റ്റേറ്റില്‍ കുറുമല ഡിവിഷന്‍ സ്വദേശിയായ കെ ഗണേഷ് കുമാറാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ യുവതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് നഗ്ന വിഡിയോ പ്രതിശ്രുതവരന് അയച്ചുകൊടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് യുവതിയുടെ വിവാഹം മുടങ്ങി. ഈ സംഭവത്തില്‍ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മൂന്നാര്‍ എസ്എച്ച്ഒ രാജന്‍ കെ അരമനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
What's Your Reaction?






