കഞ്ചാവ് കടത്തുന്നതിനിടെ പൊലീസിനെ കണ്ട് രക്ഷപ്പെട്ട അടിമാലി സ്വദേശി കോടതിയില്‍ കീഴടങ്ങി
കഞ്ചാവ് കടത്തുന്നതിനിടെ പൊലീസിനെ കണ്ട് രക്ഷപ്പെട്ട അടിമാലി സ്വദേശി കോടതിയില്‍ കീഴടങ്ങി

ഇടുക്കി: കഞ്ചാവ് കടത്തുന്നതിനിടെ അടിമാലി കത്തിപ്പാറയില്‍ പൊലീസിന്റെ വാഹന പരിശോധനയില്‍നിന്ന് രക്ഷപ്പെട്ട യുവാവ് കോടതിയില്‍ കീഴടങ്ങി. അടിമാലി ഓടക്കാസിറ്റി സ്വദേശി മനുവാണ് പിടിയിലായത്. പ്രതിയെ അടിമാലി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കഴിഞ്ഞ മാര്‍ച്ച് 30നാണ് വാഹനത്തില്‍ കഞ്ചാവ് കടത്തുന്നതിനിടെ മനുവും അടിമാലി പത്താംമൈല്‍ സ്വദേശി ജോസഫും കത്തിപ്പാറയില്‍വച്ച് പൊലീസിന്റെ മുന്നില്‍പെട്ടത്. ജോസഫിനെ പൊലീസ് പിടികൂടിയെങ്കിലും മനു സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. ഒരുകിലോയിലേറെ കഞ്ചാവും ഇവര്‍ എത്തിയ വാഹനവും കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവിലായിരുന്ന മനു കഴിഞ്ഞദിവസം കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഇയാള്‍ മുമ്പും ലഹരി കടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.
What's Your Reaction?






