വനിതകളുടെ സ്വയംതൊഴില്‍ സംരംഭമായ ടേസ്റ്റി ഹോംമെയ്ഡ് ഫുഡ് പ്രൊഡക്ട്‌സ് മരുതുംപേട്ടയില്‍ തുറന്നു

വനിതകളുടെ സ്വയംതൊഴില്‍ സംരംഭമായ ടേസ്റ്റി ഹോംമെയ്ഡ് ഫുഡ് പ്രൊഡക്ട്‌സ് മരുതുംപേട്ടയില്‍ തുറന്നു

Apr 24, 2025 - 12:43
 0
വനിതകളുടെ സ്വയംതൊഴില്‍ സംരംഭമായ ടേസ്റ്റി ഹോംമെയ്ഡ് ഫുഡ് പ്രൊഡക്ട്‌സ് മരുതുംപേട്ടയില്‍ തുറന്നു
This is the title of the web page

ഇടുക്കി: വനിതാസംഘങ്ങളുടെ സ്വയം തൊഴില്‍ പദ്ധതി സംരംഭമായ ടേസ്റ്റി ഹോംമെയ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എന്ന സ്ഥാപനം കെ ചപ്പാത്ത് മരുതുംപേട്ടയില്‍ തുറന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്വയംതൊഴില്‍ സംരംഭം ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം സവിതാ ബിനു അധ്യക്ഷയായി. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍, പഞ്ചായത്തംഗം ബി ബിനു, അയ്യപ്പന്‍കോവില്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം രാജേന്ദ്രന്‍ മാരിയില്‍, ജിബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow