ഡിവൈഎഫ്‌ഐ പഠനോത്സവത്തിന് തുടക്കം

ഡിവൈഎഫ്‌ഐ പഠനോത്സവത്തിന് തുടക്കം

May 27, 2025 - 10:37
 0
ഡിവൈഎഫ്‌ഐ പഠനോത്സവത്തിന് തുടക്കം
This is the title of the web page

ഇടുക്കി: വിദ്യാർഥികൾക്ക് പഠനനോപകരണങ്ങൾ ലഭ്യമാക്കുന്ന ഡിവൈഎഫ്‌ഐ പഠനോത്സവത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാതല പരിപാടി കട്ടപ്പന സാഗര യൂണിറ്റിൽ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നോട്ട്ബുക്കുകൾ, പേന, കളർ പെൻസിൽ ഉൾപ്പെടെ അധ്യയന വർഷത്തേയ്ക്ക് ആവശ്യമായ പഠനനോപകരണങ്ങളാണ് വിദ്യാർഥികൾക്ക് നൽകിയത്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ഉപഹാരം നൽകി അനുമോദിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജോബി എബ്രഹാം അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ഫൈസൽ ജാഫർ, മേഖലാ കമ്മിറ്റിയംഗം രാജലക്ഷ്മി ശിവകുമാർ, യൂണിറ്റ് സെക്രട്ടറി ജീവ കുമാർ, പ്രസിഡന്റ് വിദ്യ പ്രശാന്ത്, സിപിഐ എം ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടിജി എം രാജു, ലോക്കൽ കമ്മിറ്റിയംഗം ഇ കെ ശശി എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow