ചൈല്‍ഡ് പ്രൊട്ടക്ട് ടീം ഇന്റര്‍നാഷണല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജില്ലാതല ഉദ്ഘാടനം മുരിക്കാശേരിയില്‍ നടത്തി

ചൈല്‍ഡ് പ്രൊട്ടക്ട് ടീം ഇന്റര്‍നാഷണല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജില്ലാതല ഉദ്ഘാടനം മുരിക്കാശേരിയില്‍ നടത്തി

Aug 16, 2026 - 13:56
 0
ചൈല്‍ഡ് പ്രൊട്ടക്ട് ടീം ഇന്റര്‍നാഷണല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജില്ലാതല ഉദ്ഘാടനം മുരിക്കാശേരിയില്‍ നടത്തി
This is the title of the web page

ഇടുക്കി: ചൈല്‍ഡ് പ്രൊട്ടക്ട് ടീം ഇന്റര്‍നാഷണല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജില്ലാതല ഉദ്ഘാടനവും കുടുംബസംഗമവും മുരിക്കാശേരിയില്‍ നടത്തി. സിപിടി ഐഡബ്‌ള്യുഎഫ് വൈസ് ചെയര്‍മാന്‍ റവ. ഡോ. ഷിന്റോ ചാലില്‍ ഉദ്ഘാടനംചെയ്തു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച, കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍നിന്ന് സംരക്ഷിക്കുക, ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊലീസ് ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് ആവശ്യമായ സഹായം ചെയ്യുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. സംസ്ഥാന പ്രസിഡന്റ് റഫീഖ് കടത്തുമുറി അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണം ചെയ്തു. റിട്ട. എസ്‌ഐ കെ ഡി മണിയന്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ സെമിനാര്‍ നയിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കിയ കുട്ടികളെയും കലാ കായിക വിദ്യാഭ്യാസ മേഖലകളില്‍ മികവ് പുലര്‍ത്തിയവരെയും അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മാളവിക ബാബു വനിതാ പ്രതിഭകള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ശിവദാസ് അറക്കല്‍ അധ്യക്ഷനായി. ദേശീയ ചെയര്‍മാന്‍ സി കെ നാസര്‍ കാഞ്ഞങ്ങാട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബിന്‍സി ഷാജി, ദേശീയ സമിതിയംഗം നീതു, പോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് ഞവരക്കാട്ട്, ജില്ലാ വൈസ് പ്രസിഡന്റ് വി കെ സ്റ്റാലിന്‍, ട്രഷറര്‍ ബെന്നി സേവ്യര്‍, സുനില്‍ നന്ദന തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow