പഴയരിക്കണ്ടം പ്ലാന്റേഷന്‍ ക്ലബ് അഡ്വ. ജോണി പുളിക്കല്‍ അനുസ്മരണം നടത്തി
പഴയരിക്കണ്ടം പ്ലാന്റേഷന്‍ ക്ലബ് അഡ്വ. ജോണി പുളിക്കല്‍ അനുസ്മരണം നടത്തി
ഇടുക്കി: കേരളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സമിതിയംഗവും പഴയരിക്കണ്ടം പ്ലാന്റേഷന്‍ ക്ലബ് സ്ഥാപക പ്രസിഡന്റുമായ അഡ്വ. ജോണി പുളിക്കലിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം നടത്തി. പ്ലാന്റേഷന്‍ ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയായി. ഷാജി കണ്ടച്ചാലില്‍ അധ്യക്ഷനായി. ഫാ. ജോസ് പ്ലാച്ചിക്കന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മലയാളി അസോസിയേഷന്‍ യുഎസ്എ ഭാരവാഹികള്‍ സമാഹരിച്ച തുക കൈമാറി. വാവച്ചന്‍ പെരുവിലങ്ങാട്ട്, ഷാജി കാഞ്ഞമല, ഫാ. ഫിലിപ്പ് ഐക്കര, ഷിജോ തടത്തില്‍, കെ എന്‍ മുരളി, ബേബി ഐക്കര, ടോമി തീവള്ളി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?