എസ്എന്‍ഡിപി യോഗം കട്ടപ്പന അമ്പലക്കവല ശാഖ ഓണാഘോഷം നടത്തി

എസ്എന്‍ഡിപി യോഗം കട്ടപ്പന അമ്പലക്കവല ശാഖ ഓണാഘോഷം നടത്തി

Aug 16, 2026 - 15:26
 0
എസ്എന്‍ഡിപി യോഗം കട്ടപ്പന അമ്പലക്കവല ശാഖ ഓണാഘോഷം നടത്തി
This is the title of the web page

ഇടുക്കി: എസ്എന്‍ഡിപി യോഗം കട്ടപ്പന അമ്പലക്കവല ശാഖ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി. അമ്പലക്കവല എസ്എന്‍ സ്റ്റഡി സെന്ററില്‍ മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനംചെയ്തു. തിരുവാതിര, ഓണപ്പാട്ട്, ഗാനമേള, ഡിജെ എന്നിവ നടത്തി. കുടുംബയോഗം, വനിതാസംഘം, കുമാരി സംഘം, യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ സന്ദേശം നല്‍കി. വൈസ് പ്രസിഡന്റ് വിധു എ സോമന്‍, ഇന്‍സ്‌പെക്ടിങ് ഓഫീസര്‍ പി ആര്‍ മുരളീധരന്‍, യൂണിയന്‍ കൗണ്‍സിലര്‍ പി കെ രാജന്‍, ശാഖ സെക്രട്ടറി പി ഡി ബിനു, മനോജ് പതാലില്‍, സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. സി കെ വല്‍സ, ലാലു പരുത്തിപ്പാറ, ഷീബ വിജയന്‍, സനീഷ് പാറത്താനത്ത്, രേഷ്മ കെ ബി, സാബു അറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow