കുമളിയില്‍ 16കാരിയുടെ ആത്മഹത്യ: ആണ്‍സുഹൃത്ത് അറസ്റ്റില്‍: പെണ്‍കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കുമളിയില്‍ 16കാരിയുടെ ആത്മഹത്യ: ആണ്‍സുഹൃത്ത് അറസ്റ്റില്‍: പെണ്‍കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Aug 16, 2026 - 13:13
 0
കുമളിയില്‍ 16കാരിയുടെ ആത്മഹത്യ: ആണ്‍സുഹൃത്ത് അറസ്റ്റില്‍: പെണ്‍കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
This is the title of the web page

ഇടുക്കി: കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമളി ഒന്നാംമൈല്‍ തോട്ടത്തിന്‍കുഴിയില്‍ അഭിരാജാ(21)ണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുപ്രകാരം കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തില്‍ 16കാരി പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിനുള്ളില്‍ പെണ്‍കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തി. തുടര്‍ന്ന് സംശയനിഴലിലായിരുന്ന അഭിരാജനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവിന്റെ ഡ്രൈവറായിരുന്നു അഭിരാജന്‍. പിന്നീട് ഇരുവരും സൗഹൃദത്തിലായി. കുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനത്തിനിരയാക്കിയതായി അഭിരാജന്‍ പൊലിസിനോട് സമ്മതിച്ചു. പെണ്‍കുട്ടിയുടെ അമ്മ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് മറ്റൊരാള്‍ക്കൊപ്പമാണ് താമസം. അഭിരാജനുമായുള്ള ബന്ധം പിതാവ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി നേരത്തെ കുമളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവിഭാഗത്തെയും വിളിപ്പിച്ച് പ്രശ്‌നം പരിഹരിച്ചശേഷം കുട്ടിയെ അമ്മക്കൊപ്പം പറഞ്ഞയച്ചു. കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളില്‍വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീണ്ടും അച്ഛന്റെയൊപ്പം തിരികെയെത്തുകയായിരുന്നു.
ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റാരുടെയെങ്കിലും പ്രേരണയോ സമ്മര്‍ദമോ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുന്നു. അറസ്റ്റിലായ അഭിരാജനെ കോടതി റിമാന്‍ഡ് ചെയ്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow