കട്ടപ്പന നഗരസഭ വ്യാപാരി ദ്രോഹനടപടികള്‍ സ്വീകരിക്കുന്നു എന്ന് വ്യാപാരി വ്യവസായി സമതി
കട്ടപ്പന നഗരസഭ വ്യാപാരി ദ്രോഹനടപടികള്‍ സ്വീകരിക്കുന്നു എന്ന് വ്യാപാരി വ്യവസായി സമതി

ഇടുക്കി :അന്യസംസ്ഥാന വസ്ത്രക്കച്ചവടക്കാര്‍ക്ക് ചെറുകിട വില്പന നടത്താന്‍ കട്ടപ്പന ടൗണ്‍ഹാള്‍ വാടകയ്ക്ക് നല്‍കിയതിനെതിരെ വ്യാപാരി വ്യവസായി സമിതി രംഗത്ത്. സമിതി അംഗങ്ങള്‍ കുത്തിയിരുന്ന് പ്രതിഷേധം സംഘടിപ്പിച്ചതോടെ അനധികൃത വ്യാപാരം അവസാനിപ്പിച്ചു. തിങ്കളാഴ്ച രാവിലെ മുതലാണ് ആന്ധ്ര സ്വദേശമായിട്ടുള്ള വസ്ത്രവ്യാപാരികള്‍ കട്ടപ്പന ടൗണ്‍ഹാള്‍ വാടകയ്ക്ക് എടുത്ത് ചെറുകിട കച്ചവടം ആരംഭിച്ചത്. തെരുവോര കച്ചവടങ്ങള്‍ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് തെരുവോര കച്ചവടങ്ങള്‍ നഗരസഭ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്യസംസ്ഥാന വസ്ത്രക്കച്ചവടക്കാര്‍ നഗരസഭയുടെ അനുമതിയോടെ കട്ടപ്പന ടൗണ്‍ഹാളില്‍ വസ്ത്ര വ്യാപാരം നടത്തിയത്.
നഗരസഭാ പണക്കൊതി കാരണം വ്യാപാരി ദ്രോഹ നടപടികള്‍ തുടരുകയാണെന്ന് വ്യാപാരി വ്യവസായി സമതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജെക്കബ്ബ് പറഞ്ഞു. യാതൊരു വിധ രേഖയുമില്ലാതെ ഗുണമേന്മ ഇല്ലാത്ത തുണിത്തരങ്ങളാണ് ഇവിടെ കച്ചവടം നടത്തിയിരുന്നത്. നഗരസഭ ഇത്തരത്തിലുള്ള നിലപാട് തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു. കുത്തിയിരിപ്പ് സമരത്തില്‍ കെറ്റിജിഎഫ് ജില്ലാ പ്രസിഡന്റ് വി എ അന്‍സാരി, സമതി യൂണിറ്റ് ട്രഷറര്‍ പി ജെ കുഞ്ഞുമോന്‍, സമതി ജില്ലാ കമ്മിറ്റിയംഗം ജി എസ് ഷിനോജ്, ആല്‍വിന്‍ തോമസ്, എം ആര്‍ അയ്യപ്പന്‍കുട്ടി, പി കെ സജീവ്, എം ജഹാംഗീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






