അണക്കര സപ്ലൈകോ ഔട്ട്ലെറ്റിനു മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
അണക്കര സപ്ലൈകോ ഔട്ട്ലെറ്റിനു മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ഇടുക്കി:സാധനങ്ങളുടെ വിdലവർധനവിന് എതിരെയും സബ്സിഡി നിരക്കിൽ ഉള്ള ഭക്ഷ്യവസ്തുക്കൾ സപ്ലൈകോ വഴി നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുമാണ് മഹിളാ കോൺഗ്രസ് പീരുമേട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടമ്മമാർ കാലി കലങ്ങളുമായി മാർച്ച് സംഘടിപ്പിച്ചത്. അണക്കര സപ്ലൈകോ ഔട്ട്ലെറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് മിനി സാബു ഉദ്ഘാടനം ചെയ്തു. പീരുമേട് ബ്ലോക്ക് പ്രസിഡൻ്റ് ആൻസി ജയിംസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് കുഞ്ഞുമോൾ ചാക്കോ മുഖ്യപ്രഭാഷണം നടത്തി.മഹിളാ കോൺഗ്രസ് നേതാക്കളായ മണി മേഖല, മറിയാമ്മ ചെറിയാൻ, റോൺസി വർഗീസ്, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആൻറണി കുഴിക്കാട്ട്, വി വി മുരളി നോബിൽ ഷിബു, സാലമ്മ വർഗീസ്, സുധാറാണി, പ്രിയങ്ക മഹേഷ് തുടങ്ങിയവർ ധർണ്ണയിൽ പങ്കെടുത്തു.
What's Your Reaction?






