കെഎസ്ആർടിസി ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ സി ആർ മുരളി നാളെ വിരമിക്കും
കെഎസ്ആർടിസി ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ സി ആർ മുരളി നാളെ വിരമിക്കും

കട്ടപ്പന : കെഎസ്ആർടിസി കട്ടപ്പന ഡിപ്പോയിലെ ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ വള്ളക്കടവ് ചക്കുംകുഴിയിൽ സി ആർ മുരളി ഞായറാഴ്ച സേവനത്തിൽ നിന്ന് വിരമിക്കും. 30 വർഷം വിവിധ ഡിപ്പോകളിൽ സേവനമനുഷ്ഠിച്ചു. നിലവിൽ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയും കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി യോഗത്തിലെ ക്ഷണിതാവും എആർടിഡബ്ല്യുഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്.1993ൽ എം പാനലിൽ ജോലിയിൽ പ്രവേശിച്ചു. 1994ൽ കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കിൽ പങ്കെടുത്തതിന് സർക്കാർ പിരിച്ചുവിട്ടെങ്കിലും ഹൈക്കോടതി ഉത്തരവിലൂടെ പൊൻകുന്നം യുണിറ്റിൽ തിരികെ ജോലിയിൽ പ്രവേശിച്ചു. നെയ്യാറ്റിൻകര, പൂവാർ, കുമളി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. 2006 മുതൽ 2018 ഡിസംബർ വരെ കട്ടപ്പന ഡിപ്പോയിലും കഴിഞ്ഞ ഒക്‌ടോബർ നാലുവരെ കുമളിയിലും ജോലി ചെയ്തു.
അസോസിയേഷൻ കട്ടപ്പന, കുമളി യൂണിറ്റ് സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന ഓർഗസൈനിങ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. 1987-89 കാലയളവിൽ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയായും 1991-1993 കാലയളവിൽ സിപിഐ എം കട്ടപ്പന ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ശ്രീകുമാരിയാണ് ഭാര്യ.
മക്കൾ: ഗോകുൽ, ഗോപിക.
What's Your Reaction?






