കട്ടപ്പന ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍
കട്ടപ്പന ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍
ഇടുക്കി: വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ കട്ടപ്പന ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പനു ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ മെഡല്‍ സമ്മാനിച്ചു. കോട്ടയം കറുകച്ചാല്‍ സ്വദേശിയായ റെജി എം കുന്നിപ്പറമ്പന്‍ 2003ല്‍ എസ്‌ഐയായി സേനയില്‍ചേര്‍ന്നു. തുടര്‍ന്ന് വിവിധ വിഭാഗങ്ങളില്‍ സേവനമനുഷ്ഠിച്ചു. സിബിഐയില്‍ ഇന്‍സ്‌പെക്ടറായി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിട്ടുണ്ട്. ഗുഡ് സര്‍വീസ് എന്‍ട്രികളും പ്രശംസാപത്രങ്ങളുമടക്കം 130ലേറെ റിവാര്‍ഡുകളും കരസ്ഥമാക്കി.
What's Your Reaction?