കുരുക്കഴിയാത്ത കട്ടപ്പന: കട്ടപ്പനയുടെ ഗതാഗതകുരുക്ക് അഴിക്കാന്‍ ബൈപ്പാസ് റോഡുകള്‍ ഉപയോഗിക്കണമെന്ന ആവശ്യം ശക്തം
കുരുക്കഴിയാത്ത കട്ടപ്പന: കട്ടപ്പനയുടെ ഗതാഗതകുരുക്ക് അഴിക്കാന്‍ ബൈപ്പാസ് റോഡുകള്‍ ഉപയോഗിക്കണമെന്ന ആവശ്യം ശക്തം

ഇടുക്കി: ഗതാഗതകുരുക്കില്‍ വലയുന്ന കട്ടപ്പനക്ക് കുരുക്കഴിക്കാന്‍ ബൈപ്പാസ് റോഡുകള്‍ ഉപയോഗിക്കണമെന്ന ആവശ്യം ഉയരുന്നു. കട്ടപ്പനയെ വലക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാണ് വിവിധ മേഖലകളിലേക്ക് കിടക്കുന്ന ബൈപ്പാസ് റോഡുകള്‍. എന്നാല്‍ ആളുകള്‍ ഇവ വേണ്ടവിധം ഉപയോഗിക്കുന്നില്ല എന്നതാണ് വസ്തുത. കോട്ടയം ഭാഗത്ത് നിന്നും, കുമളി, ആനവിലാസം ഭാഗത്തുനിന്നും, വരുന്ന ചെറുതും വലുതുമായ വാഹനങ്ങള്‍ ഐടിഐ ജംഗ്ഷന്‍ എത്തി പള്ളിക്കവല വെള്ളിയാംകുടി കെഎം മാണി ബൈപ്പാസിലൂടെ കടന്നു പോയാല്‍ ടൗണിലെ ഗതാഗത കുരുക്കില്‍ പെടാതെ ആളുകള്‍ക്ക് യാത്ര ചെയ്യാം. ഒപ്പം ടൗണിലെ ഗതാഗതകുരുക്കിനും ഒരു പരിധിവരെ പരിഹാരമാകും.
ഗതാഗത പരിഷ്‌കരണത്തിലൂടെ, പാത കടന്നുപോകുന്ന മേഖലയ്ക്കും വികസനം ഉണ്ടാകുമെന്ന് നഗരസഭാ കൗണ്‍സിലര്‍ ഷാജി കൂത്തൊടി അഭിപ്രായപ്പെടുന്നു .കട്ടപ്പന സര്‍ക്കാര്‍ ഐടിഐ കോളേജ്, ഗവണ്‍മെന്റ് കോളേജ്, വിവിധ സ്വകാര്യ വിദ്യാലയങ്ങള്‍ എന്നിവ പാത കടന്നുപോകുന്ന ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒപ്പം നിരവധിയായ വ്യാപാരശാലകളും ഉണ്ട്. ഗതാഗത പരിഷ്‌കരണം ഇത്തരത്തില്‍ നടപ്പിലായാല്‍ ഇത്തരത്തിലെ നിരവധി സ്ഥാപനങ്ങള്‍ക്കാണ് ഗുണം ചെയ്യുന്നത്. എന്നാല്‍ വേണ്ടവിധം ദിശാബോര്‍ഡുകളുടെ ആഭാവവും, റോഡിന്റെ ഗുണമേന്മയില്ലായ്മയും ആളുകളെ പാതയിലൂടെ യാത്ര ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. അധികാരികള്‍ ശ്രദ്ധ ചെലുത്തി പാതയുടെ വികസനം നടപ്പിലാക്കിയാല്‍ കട്ടപ്പന നഗരത്തിന്റെ വികസനത്തിന് അത് കാരണമാകും.
What's Your Reaction?






