കട്ടപ്പന പുളിയന്‍മല ഹില്‍ടോപ്പില്‍ ലോറി 200 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവര്‍ക്ക് പരിക്ക്
കട്ടപ്പന പുളിയന്‍മല ഹില്‍ടോപ്പില്‍ ലോറി 200 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവര്‍ക്ക് പരിക്ക്
ഇടുക്കി: കട്ടപ്പന പുളിയന്‍മല ഹില്‍ടോപ്പിനുസമീപം ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് നാമക്കല്ലില്‍നിന്ന് ടൈല്‍ ഒട്ടിക്കുന്ന പശ കയറ്റിവന്ന ലോറിയാണ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് അപകടം. ഹില്‍ടോപ്പിലെ വളവില്‍നിന്ന് ലോറി നിയന്ത്രണം നഷ്ടമായി സമീപത്തെ ഏലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. മരത്തില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഡ്രൈവറെ പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി വരുന്നതുകണ്ട് തൊട്ടടുത്തുള്ള വീട്ടുമുറ്റത്ത് നിന്നയാള്‍ ഓടിമറുന്നതിനിടെ വീണും പരിക്കേറ്റു. കട്ടപ്പന പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ലോറി വടം ഉപയോഗിച്ച് കെട്ടി നിര്‍ത്തി. ക്രെയിന്‍ ഉപയോഗിച്ച് ലോറി റോഡിലേക്ക് കയറ്റാനുള്ള നടപടികളും ആരംഭിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ക്രെയിന്‍ ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു.
What's Your Reaction?