കൊച്ചുതോവാള കുമാരനാശാന്‍ കുടുംബയോഗത്തില്‍ ശാന്തിയാത്ര
കൊച്ചുതോവാള കുമാരനാശാന്‍ കുടുംബയോഗത്തില്‍ ശാന്തിയാത്ര

ഇടുക്കി: കട്ടപ്പന കൊച്ചുതോവാള ശ്രീനാരായണ മഹാദേവ ക്ഷേത്രം കുമാരനാശാന്‍ കുടുംബയോഗത്തില്‍ ശാന്തിയാത്ര സംഘടിപ്പിച്ചു. ശാഖായോഗം പ്രസിഡന്റ് പി കെ സന്തോഷിന്റെ ഭവനത്തില്‍ നിന്നാരംഭിച്ച ശാന്തിയാത്ര എസ്എന്‍ഡിപി മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളില്‍ ഈശ്വരാരാധന എത്തിച്ചേരട്ടെ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കഴിഞ്ഞ 16 വര്‍ഷമായി ശാന്തിയാത്ര നടത്തുന്നത്. കുടുംബയോഗത്തിലെ 40 വീടുകളിലാണ് ദിവ്യ ജ്യോതിപ്രയാണവും ശാന്തിയാത്രയും നടന്നത്. ക്ഷേത്രം മേല്‍ശാന്തി നിശാന്ത് മുഖ്യ കാര്‍മികത്വം വഹിച്ചു. വൈസ് പ്രസിഡന്റ് വിനോദ് മറ്റത്തില്‍, സെക്രട്ടറി അഖില്‍ കൃഷ്ണന്‍കുട്ടി, ചെയര്‍മാന്‍ പി ജി സുധാകരന്‍, കമ്മിറ്റിയംഗങ്ങളായ വിജീഷ് ടി കെ, ഇ കെ ശശി, അഭിലാഷ്, ബിനു വാഴക്കാല, അജികുമാര്‍, സുരേഷ് പി സി, ദീപാ സുരേഷ്, മണിയമ്മ, പത്മിനി, ഉഷ പലകപ്പുറത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






