ജലനിരപ്പുയര്‍ന്നതോടെ ഇടുക്കി ജലാശയത്തില്‍ സജീവമായി മീന്‍പിടുത്ത സംഘങ്ങള്‍
ജലനിരപ്പുയര്‍ന്നതോടെ ഇടുക്കി ജലാശയത്തില്‍ സജീവമായി മീന്‍പിടുത്ത സംഘങ്ങള്‍

ഇടുക്കി: ജലനിരപ്പുയര്‍ന്നതോടെ ഇടുക്കി ജലാശയത്തില്‍ മീന്‍പിടുത്ത സംഘങ്ങള്‍ സജീവം. ചൂണ്ട ഉപയോഗിച്ചും, വല എറിഞ്ഞും, വല കെട്ടിയും മീന്‍ പിടിക്കുവാന്‍ എത്തുന്നവര്‍ നിരവധിയാണ്. ഗോള്‍ഡ്, സിലോപ്പിയ പോലുള്ള മത്സ്യങ്ങളാണ് കൂടുതലും ലഭിക്കുന്നത്. ഇല്ലിക്കമ്പില്‍ ചൂണ്ട നൂല് കോര്‍ത്ത് സൂചിയില്‍ മണ്ണിരകളെ കുരുക്കി ഒഴുക്കുള്ള ഭാഗം നോക്കി ചൂണ്ടയിടും. മീനുകളെ ലഭിച്ചില്ലെങ്കിലും അവധി ദിവസങ്ങളിലെ ഒരു വിനോദമായാണ് മീന്‍പിടുത്തത്തെ നാട്ടുകാര്‍ കാണുന്നത്. ചിലര്‍ക്കിത് ഉപജീവന മാര്‍ഗമാണ്. ഇത്തരത്തില്‍ ലഭിക്കുന്ന മീനുകള്‍ പാകം ചെയ്ത് കഴിക്കാന്‍ നല്ല രുചിയാണെന്നാണ് അഭിപ്രായം
What's Your Reaction?






