വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടത്തി
വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടത്തി
ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടന്നു. പഞ്ചായത്തിലെ വികസനകാര്യ അധ്യക്ഷ ആര്‍ സെല്‍വത്തായി, ക്ഷേമകാര്യ അധ്യക്ഷന്‍ ഡി സുന്ദര്‍രാജ്, ആരോഗ്യ വിദ്യാഭ്യാസ അധ്യക്ഷ എസ് ലീലാമ്മ എന്നിവരെയാണ് ഭരണസമിതി തെരഞ്ഞെടുത്തത്. റിട്ടേണിംങ് ഓഫീസര്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍ സ്ഥാനമേറ്റു. തുടര്‍ന്ന് പഞ്ചായത്തില്‍ മകരവിളക്ക് മഹോത്സവ ഒരുക്കങ്ങള്‍, മാലിന്യനിര്‍മാര്‍ജനം എന്നീ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് യോഗത്തില്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി സുഭാഷ്, അസിസ്റ്റന്റ് റിട്ടേണിംങ് ഓഫീസറും വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സെക്രട്ടറിയുമായ ബിനോയി വി ടി എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
What's Your Reaction?