മകരവിളക്ക് മഹോത്സവം: വണ്ടിപ്പെരിയാറില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ഹൈന്ദവ സംഘടനകള്‍
മകരവിളക്ക് മഹോത്സവം: വണ്ടിപ്പെരിയാറില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ഹൈന്ദവ സംഘടനകള്‍
ഇടുക്കി: മകരവിളക്ക് മഹോത്സവം ആരംഭിക്കാന്‍ ദിവസങ്ങള്‍ക്ക് മാത്രം ബാക്കി നില്‍ക്കെ പ്രധാന ഇടത്താവളമായ വണ്ടിപ്പെരിയാറില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ഹൈന്ദവ സംഘടനകള്‍. വണ്ടിപ്പെരിയാര്‍ മിനി സ്റ്റേഡിയം നവീകരിച്ചതോടെ വാളാര്‍ഡി എച്ച്എംഎല്‍ പ്ലാന്റേഷന്‍ വിട്ടുനല്‍കിയ സ്ഥലത്താണ് നിലവില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നത്. ദിവസേന 5000ത്തിലേറെ അയ്യപ്പഭക്തരാണ് വണ്ടിപ്പെരിയാര്‍ സത്രം കാനനപാതയിലൂടെ സന്നിധാനത്തിലേക്ക് എത്തുന്നത്. ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് 7 ബയോ ടോയ്‌ലറ്റുകളും 5 താല്‍ക്കാലിക ശുചിമുറികളും പാര്‍ക്കിങ് ഗ്രൗണ്ടിനോടുചേര്‍ന്നുള്ള സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ മകരവിളക്കിനോടനുബന്ധിച്ച് ഭക്തര്‍ കൂടുതലായി എത്തിയാല്‍ ഈ സൗകര്യങ്ങല്‍ തികയാതെ വരും. ബയോ ടോയ്ലറ്റുകള്‍ക്ക് 2 ലക്ഷം രൂപയാണ് 10 ദിവസത്തെ വാടകയായി സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സിക്ക് നല്‍കുന്നത്. എന്നാല്‍ 7 ടോയ്ലറ്റുകള്‍ക്കുമായി 1000 ലിറ്ററിന്റെ ജലസംഭരണിയാണ് കമ്പനി സ്ഥാപിച്ചുള്ളത്. ഇത് അയ്യപ്പഭക്തര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഉണ്ടാകാനുള്ള തിരക്ക് കണക്കിലെടുത്ത് സൗകര്യം വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.
What's Your Reaction?