കനകക്കുന്ന് സെന്റ് ജൂഡ് പള്ളി തിരുനാളിന് കൊടിയേറി
കനകക്കുന്ന് സെന്റ് ജൂഡ് പള്ളി തിരുനാളിന് കൊടിയേറി
ഇടുക്കി: തോപ്രാംകുടി കനകക്കുന്ന് സെന്റ് ജൂഡ് പള്ളിയില്‍ വിശുദ്ധ യൂദാ തദേവൂസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. തോമസ് പുത്തന്‍പുരയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. നാല് ദിവസങ്ങളിലായി നടക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഈട്ടിത്തോപ്പ് പള്ളി വികാരി ഫാ. ജോസഫ് പാറക്കടവില്‍, ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. കുര്യാക്കോസ് കാരയ്ക്കാട്ട്, ക്രിസ്തുജ്യോതി ഇടുക്കി രൂപത ഡയറക്ടര്‍ ഫാ. ഫിലിപ്പ് ഐക്കര തുടങ്ങിയവര്‍ കാര്‍മികത്വം വഹിക്കും. ഇടവക വികാരി ഫാ. ജെയിംസ് പാലക്കാമറ്റത്തില്‍, സാലസ് പടലാംകുന്നേല്‍, സോബിച്ചന്‍ പാഴുകുന്നേല്‍, തങ്കച്ചന്‍ മുളങ്ങാശേരില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?