സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: ജില്ലാതല യോഗം നെടുങ്കണ്ടത്ത് തുടങ്ങി
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: ജില്ലാതല യോഗം നെടുങ്കണ്ടത്ത് തുടങ്ങി

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാതല യോഗം നെടുങ്കണ്ടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എം.പി., എംഎല്‍എമാരായ എം.എം മണി, വാഴൂര്‍ സോമന്‍, പി. ജെ ജോസഫ്, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍, സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍, കര്‍ഷക തൊഴിലാളികള്‍, കര്‍ഷകര്‍, സംരംഭകര്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, സാംസ്‌കാരിക-കായിക രംഗത്തെ പ്രതിഭകള്‍, പ്രൊഫഷണലുകള്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍, വ്യവസായികള്‍, പ്രമുഖ വ്യക്തികള്‍, പൗരപ്രമുഖര്‍, ട്രേഡ് യൂണിയന്‍-തൊഴിലാളി പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി ക്ഷണിക്കപ്പെട്ട 500ലേറെ പേരാണ് യോഗത്തില്‍ പങ്കെടുത്തു. ഓരോ മേഖലയിലെയും പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ചര്‍ച്ച ചെയ്ത് നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന് ഉതകുന്ന ആശയ രൂപീകരണമാണ് യോഗത്തിന്റെ ലക്ഷ്യം. ജനങ്ങള്‍ക്ക് പറയുവാനും പങ്കുവയ്ക്കാനുമുള്ള കാര്യങ്ങള്‍ തുറന്ന മനസോടെ കേള്‍ക്കുന്നതിനും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങള്‍ കേട്ട് അവയില്‍ നടപ്പിലാക്കാന്‍ കഴിയുന്നവ പ്രാവര്‍ത്തികമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വ്യത്യസ്ത മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് യോഗം സംഘടിപ്പിക്കുന്നത്.
What's Your Reaction?






