രാജകുമാരി കജനാപാറയില്‍ അനധികൃത മദ്യവില്‍പ്പന: 2 പേര്‍ അറസ്റ്റില്‍
രാജകുമാരി കജനാപാറയില്‍ അനധികൃത മദ്യവില്‍പ്പന: 2 പേര്‍ അറസ്റ്റില്‍

ഇടുക്കി: രാജകുമാരി കജനാപാറയില്‍ വിദേശമദ്യം ചില്ലറ വില്‍പ്പന നടത്തിവന്ന 2 പേരെ ഉടുമ്പഞ്ചോല എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചാലുവരമ്പില്‍ സുരേഷ്, ജയമന്ദിരം ബോധുരാജ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് 28 ലിറ്ററിലധികം വിദേശമദ്യം പിടിച്ചെടുത്തു. ബോധുരാജ് മുമ്പും അനധികൃത മദ്യവില്‍പ്പന നടത്തവെ അറസ്റ്റിലായിട്ടിട്ടുണ്ട്. സുരേഷിന്റെ പക്കല്‍നിന്ന് മൂന്നും ബോധുരാജിന്റെ പക്കല്‍നിന്ന് 25 ലിറ്റര്‍ മദ്യവുമാണ് കണ്ടെടുത്തത്.
What's Your Reaction?






