ഉദയഗിരി കൈരളി ജങ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമര്‍പ്പിച്ചു
ഉദയഗിരി കൈരളി ജങ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമര്‍പ്പിച്ചു

ഇടുക്കി: ഉദയഗിരി കൈരളി ജങ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ച് നാട്ടുകാര്‍. സ്‌കൂള്‍ കുട്ടികളുള്‍പ്പെടെ നിരവധി യാത്രക്കാര്‍ ആശ്രിക്കുന്ന കാത്തിരിപ്പ് കേന്ദ്രം അറ്റകുറ്റപണികള്‍ നടത്തണമെന്ന് പഞ്ചായത്തംഗത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുമതി ലഭിക്കാത്തതിനാല്‍ തീരുമാനമായില്ല. മഴക്കാലമായാല്‍ ഇത് ഇടിഞ്ഞുവീണ് അപകടമുണ്ടാകാനുള്ള സാധ്യത മുമ്പില്‍കണ്ട് നാട്ടുകാര്‍ തന്നെ പണം കണ്ടെത്തി പുതുക്കി പണിയുകയായിരുന്നു. തുടര്‍ന്ന് ദീപം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ഇരുവശങ്ങളിലേക്കുമുള്ള ബസുകളുടെ സമയക്രമങ്ങള്‍ അടങ്ങുന്ന ബോര്‍ഡും സ്ഥാപിച്ചു. പുതുക്കി പണിയാന്‍ തുക കണ്ടെത്തി രാജു മരുതൂര്‍, കുര്യന്‍ പുതിയിടത്ത്, ചാക്കോ ചിറ്റൂര്‍, സോമന്‍ തേവള്ളി എന്നിവരെ അനുമോദിച്ചു. ദീപം സ്വയം സഹായ സംഘം പ്രസിഡന്റ് ലിബിന്‍ ചിറ്റൂര്‍, സെക്രട്ടറി ടിന്‍സ്, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






