സിപിഐ ഇരട്ടയാര്‍ ലോക്കല്‍ സമ്മേളനം നടത്തി
സിപിഐ ഇരട്ടയാര്‍ ലോക്കല്‍ സമ്മേളനം നടത്തി

ഇടുക്കി: സിപിഐ ഇരട്ടയാര്‍ ലോക്കല്‍ സമ്മേളനം മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോള്‍ ഉദ്ഘാടനം ചെയ്തു. ഒരു ജനാധിപത്യത്തിന്റെ വിജയം എന്നത് ജനാധിപത്യ സംവിധാനങ്ങളെ കുറിച്ചുള്ള പൊതുജനങ്ങളുടെ അവബോധമാണെന്ന് ബിജിമോള്‍ പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി പതാക ഉയര്‍ത്തി. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സിപിഐയുടെ പാര്‍ട്ടി കോണ്‍ഗ്രസ് ജില്ലാ സമ്മേളനം എന്നിവയ്ക്ക് മുന്നോടിയായിയാണ് ലോക്കല്‍ സമ്മേളനം നടത്തിയത്. സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി ആര്‍ ശശി, അഡ്വ. വി എസ് അഭിലാഷ്, ആനന്ദ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ നിര്‍മാണ മേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കണമെന്നതടക്കമുള്ള പ്രമേയങ്ങള്‍ സമ്മേളനത്തില്‍ പാസാക്കി.
What's Your Reaction?






