മെന്റലിസ്റ്റ് ഡോ. റിയ റോസ് സജിക്ക് അണക്കരയുടെ അനുമോദനം
മെന്റലിസ്റ്റ് ഡോ. റിയ റോസ് സജിക്ക് അണക്കരയുടെ അനുമോദനം

ഇടുക്കി: മെന്റലിസത്തിലും മാജിക്കിലുമായി 4 ലോക റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ ചെല്ലാര്‍കോവില്‍ സ്വദേശിനി മെന്റലിസ്റ്റ് ഡോ. റിയ റോസ് സജിയെ അണക്കരയിലെ വിവിധ സാമൂഹിക, സന്നദ്ധ സാംസ്‌കാരിക സംഘടനകള്‍ചേര്‍ന്ന് അനുമോദിച്ചു. മാജിക്കും മെന്റലിസവുംചേര്‍ന്ന പാരാനോര്‍മല്‍ പ്രവര്‍ത്തനത്തിനും ഗ്രൂപ്പ് വിഭാഗമായ റോക്ക് എസ്‌കേപ്പ്, കണ്ണുകെട്ടി കാറും ബൈക്കും ഓടിക്കല്‍, ഡോവ് ആക്ട് എന്നിവയ്ക്കാണ് റെക്കോര്‍ഡുകള്‍. ഐകോണിക് പീസ് അവാര്‍ഡ് കൗണ്‍സിലില്‍നിന്ന് മെന്റലിസത്തിനും മാജിക്കിനും ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. മലയാള പുരസ്‌കാര സമിതിയുടെ പുരസ്‌കാരവും സ്വന്തമാക്കി. കഴിഞ്ഞദിവസം ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഡോക്ടറേറ്റ് ഏറ്റുവാങ്ങി.
അണക്കര സ്പൈസ്‌ഗ്രോവ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുമോദനയോഗം അണക്കര ജിഎച്ച്എസ്എസ് സീനിയര്‍ അധ്യാപകന്‍ മാണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കാഴ്ച്ച സാംസ്‌കാരിക വേദി പ്രസിഡന്റ് ജോസഫ് മാത്യു അധ്യക്ഷനായി. ഡോക്ടര്‍ റിയാ റോസ് സജിയെയും മാതാപിതാക്കളായ പുതുപ്പള്ളി സജി ജോര്‍ജിനെയും ജയാമ്മയെയും ആദരിച്ചു. പഞ്ചായത്തംഗം സൂസന്‍ മാത്യു, അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മ ട്രസ്റ്റ് ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍, കെവിവിഎസ് നിയോജകമണ്ഡലം പ്രസിഡന്റ് ജയിംസ് മുള്ളൂര്‍, ലയണ്‍സ് ക്ലബ് ഓഫ് അണക്കര പ്രസിഡന്റ് ഷിബു തോമസ് കരിമ്പില്‍, കുമളി വൈഎംസിഎ പ്രസിഡന്റ് സാംകുട്ടി മാക്കല്‍, റോട്ടറി ക്ലബ് ഓഫ് അണക്കര സ്‌പൈസ്‌സിറ്റി പ്രസിഡന്റ് റെജി മാത്യു നരിമറ്റം, ഡോ. ബോബി, ബെന്നി കക്കാട് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






