ഭൂവിഷയത്തില്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് രേഖാമൂലം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും: എല്‍ഡിഎഫിനെ വെല്ലുവിളിച്ച് ബിജോ മാണി
ഭൂവിഷയത്തില്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് രേഖാമൂലം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും: എല്‍ഡിഎഫിനെ വെല്ലുവിളിച്ച് ബിജോ മാണി

ഇടുക്കി: ഭൂവിഷയങ്ങളില്‍ തനിക്കെതിരെയുള്ള ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ എല്‍ഡിഎഫ് നേതാക്കളെ വെല്ലുവിളിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി. താന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് രേഖാമൂലം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും ബിജോ മാണി പറഞ്ഞു. ജില്ലയിലെ ഭൂവിഷയങ്ങള്‍ വഷളാക്കിയതില്‍ തനിക്ക് പങ്കുണ്ടെന്ന് എല്‍ഡിഎഫ് തുടര്‍ച്ചയായി ആരോപണം ഉന്നയിക്കുന്നു. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തെളിയിക്കാന്‍ തയാറാകണം. കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകരും തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ആരോപണം ഉന്നയിക്കുന്നു. കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് രേഖാമൂലം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് പരസ്യമായി മാപ്പുപറയും. സിഎച്ച്ആറുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന രേഖകളില്‍നിന്ന് വ്യത്യസ്തമായ കണക്കാണ് വാര്‍ത്താസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പറയുന്നതെന്നും ബിജോ മാണി ആരോപിച്ചു.
What's Your Reaction?






