ജില്ലാ ശിശുക്ഷേമ സമിതി ചെറുതോണിയില്‍ ശിശുദിനം ആഘോഷിച്ചു
ജില്ലാ ശിശുക്ഷേമ സമിതി ചെറുതോണിയില്‍ ശിശുദിനം ആഘോഷിച്ചു
ഇടുക്കി: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിനാഘോഷ റാലി നടത്തി.
ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച റാലി ടൗണ്‍ ചുറ്റി ജില്ലാ വ്യാപര ഭവനില്‍ സമാപിച്ചു. എഡിഎം ഷൈജു പി ജേക്കബ് ഫ്‌ളാഗ് ഓഫ് ചെയ്തു. കലക്ടര്‍ ദിനേശന്‍ ചെറുവാട്ട് പാതാക ഉയര്‍ത്തി സന്ദേശം നല്‍കി. കുട്ടികളുടെ സ്പീക്കര്‍ ട്രീസ മനോജ് അധ്യക്ഷയായി. കുട്ടികളുടെ പ്രധാനമന്ത്രി ഇസബെല്‍ അന്നാ ടോമി യോഗം ഉദ്ഘാടനം ചെയ്തു. എഡിഎം ഷൈജു പി. ജേക്കബ്,
മുഖ്യപ്രഭാഷണം നടത്തി. ഹന്നാ തോമസ്, ദയ മോനിഷ്, കെ ആര്‍ ജനാര്‍ദനന്‍, ഡോ. പി സി രവീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?