കഞ്ഞിക്കുഴി മഴുവടി ശ്രീമഹാദേവി ശാസ്താ ക്ഷേത്രത്തില്‍ സമൂഹ നാമജപവും, കാര്യസിദ്ധി മന്ത്രാര്‍ച്ചനയും നടത്തി
കഞ്ഞിക്കുഴി മഴുവടി ശ്രീമഹാദേവി ശാസ്താ ക്ഷേത്രത്തില്‍ സമൂഹ നാമജപവും, കാര്യസിദ്ധി മന്ത്രാര്‍ച്ചനയും നടത്തി

ഇടുക്കി: ഹൈറേഞ്ചിലെ ചോറ്റാനിക്കര എന്ന് അറിയപ്പെടുന്ന കഞ്ഞിക്കുഴി മഴുവടി ശ്രീമഹാദേവി ശാസ്താ ക്ഷേത്രത്തില്‍ സമൂഹ നാമജപവും, കാര്യസിദ്ധി മന്ത്രാര്‍ച്ചനയും നടത്തി. ക്ഷേത്രം മേല്‍ശാന്തി വൈക്കം മഹേഷ് ശാന്തികള്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. മഴുവടി ക്ഷേത്രത്തില്‍ എല്ലാ ഞായറാഴ്ച്ചകളിലും ദുര്‍ഗാ ദേവിക്ക് സമൂഹ നാമജപവും, കാര്യസിദ്ധി മന്ത്രാര്‍ച്ചനയും ഉണ്ടായിരിക്കും. എല്ലാ വെള്ളിയാഴ്ചകളിലും സര്‍വ്വ ദോഷ നിവാരണത്തിന് ഭദ്രകാളിക്ക് ഗുരുതി സമര്‍പ്പണവും ശനിയാഴ്ച്ചകളില്‍ ശാസ്താവിന് വിശേഷാല്‍ നീരാഞ്ജനവും നടക്കും.
What's Your Reaction?






